2021, മേയ് 21, വെള്ളിയാഴ്‌ച

പുതിയ റേഷൻ കാർഡിന് അപേക്ഷിക്കേണ്ടത് എവിടെയാണ് | എന്തെല്ലാം കാര്യങ്ങൾ അതിനായി വേണം | Where to apply for a new ration card card

  • പുതിയ റേഷൻ കാർഡിന് അപേക്ഷിക്കേണ്ടത് എവിടെയാണ് ?
  • നമുക്ക് തനിയെ ഓൺലൈനായി അപേക്ഷ കൊടുക്കാൻ സാധിയ്ക്കുമോ?
  •  എന്തെല്ലാം കാര്യങ്ങൾ അതിനായി വേണം ?
പുതിയ റേഷൻ കാർഡിന് അപേക്ഷ നൽകേണ്ടത് ഓൺലൈനായിട്ടാണ്. അതിനായി രണ്ട് രീതിയാണുള്ളത്.

ഒന്നുകിൽ https://civilsupplieskerala.gov.in/ എന്ന വെബ്‌സൈറ്റിൽ കയറി Citizon login ചെയ്ത് നമുക്ക് തന്നെ അപേക്ഷിയ്ക്കാൻ സാധിയ്ക്കും അല്ലെങ്കിൽ അക്ഷയ വഴിയോ സമാന ഇന്ററർനെറ്റ് സർവ്വീസ് സെന്ററുകളുടെയോ സഹായം തേടാവുന്നതാണ്.

ഇനി എന്തെല്ലാം രേഖകൾ വേണമെന്നു നോക്കാം. നിലവില്‍ റേഷന്‍ കാര്‍ഡിലെ അംഗമാണെങ്കില്‍ അതേ താലുക്കിൽ തന്നെയാണ്‌ കാര്‍ഡ്‌ എടുക്കേണ്ടതെങ്കില്‍ നിലവിലെ കാര്‍ഡുടമയുടെ സമ്മതപത്രം ആവശ്യമാണ്. എന്നാൽ  മറ്റൊരു താലൂക്കിലാണ്‌ കാര്‍ഡ്‌ ആവശ്യമെങ്കില്‍ കാര്‍ഡില്‍ നിന്ന്‌ കുറവു ചെയ്ത്‌ പ്രസ്തൂത താലുക്ക്‌സപ്ലെ  ഓഫീസര്‍ ലഭ്യമാക്കിയ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്‌ ആപ്പിക്കേഷൻ നമ്പർ 

നിലവില്‍ കാര്‍ഡില്‍ അംഗമല്ല എങ്കിലോ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ മാറി  വന്ന ആളാണെങ്കിലോ ആധാര്‍ നമ്പര്‍ ചേർക്കണം 

എല്ലാ അംഗങ്ങള്‍ക്കും നിര്‍ബന്ധമായും ആധാര്‍ ഉണ്ടായിരിക്കേണ്ടതാണ്‌.

മേല്‍വിലാസം തെളിയിക്കുന്ന രേഖ (റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്‌, ഓണര്‍ഷിപ്പ്  സര്‍ട്ടിഫിക്കറ്റ്‌, വീട്ടുകരമടച്ച രസീത്‌, വാടകക്കരാര്‍ തുടങ്ങിയവയിലേതെങ്കിലും ഒരു രേഖ)

വരുമാനസര്‍ട്ടിഫിക്കറ്റ്‌ (സ൪ക്കാരുദ്യോഗസ്ഥരോ പ്രതിമാസം 25,000//-രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരോ ആണെങ്കില്‍ വരുമാനസര്‍ട്ടിഫിക്കറ്റ്‌ആവശ്യമില്ല)

Share this

0 Comment to " പുതിയ റേഷൻ കാർഡിന് അപേക്ഷിക്കേണ്ടത് എവിടെയാണ് | എന്തെല്ലാം കാര്യങ്ങൾ അതിനായി വേണം | Where to apply for a new ration card card"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ