2023, നവംബർ 2, വ്യാഴാഴ്‌ച

നമ്മുടെ സ്ഥലത്തിന്റെ കരം പെട്ടെന്ന് അടയ്ക്കാനായി എന്തുചെയ്യണം?

 നമ്മുടെ സ്ഥലത്തിന്റെ കരം  നമുക്ക് തന്നെ ഓൺലൈനായി അടച്ച് അതിന്റെ രസീത് പ്രിൻറ് ചെയ്ത എടുക്കാവുന്നതാണ്. നമ്മുടെ അക്കൗണ്ട് വഴി ഓൺലൈനായിട്ടാണ്  അടയ്‌ക്കേണ്ടത്. 


ഓൺലൈനായി നികുതി അടയ്ക്കുവാനായി നമ്മൾ റെവന്യൂ വകുപ്പിന്റെ https://www.revenue.kerala.gov.in/ എന്ന വെബ്സൈറ്റ് ഓപ്പണാക്കി അതിൽ Quikpay എന്നൊരു ലിങ്കിൽ പ്രവേശിച്ച് നമ്മുടെ മൊബൈൽഫോൺ നമ്പർ നൽകുക ഒരു OTP വരും അതിനുശേഷം പേര് ടേപ്പ് ചെയ്തു കൊടുക്കക. ഇനിവരുന്ന പേജിൽ പഴയ രസീതിൽ ഉള്ള നമ്മുടെ രജിസ്‌ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത്  സെർച്ച് ചെയ്യുക. അപ്പോൾ സ്ഥലം ഉടമയുടെ പേരും വിവരങ്ങളും തുകയും വരും ആ തുക അടച്ചുകഴിയുമ്പോൾ വരുന്ന രസീത് ഡൗൺലോഡ് ചെയ്തോ പ്രിന്റ് ചെയ്തോ സൂക്ഷിക്കാം .